കയരളം മൊട്ട പൊതുജന വായനശാല & എവർഗ്രീസ് ആട്സ് & സ്പോർട്ട്സ് ക്ലബ് സംസ്ഥാനതല പഞ്ചഗുസ്തിമത്സരം നടത്തി

 


മയ്യിൽ :-കയരളം മൊട്ട പൊതുജന വായനശാല & എവർഗ്രീസ് ആട്സ് & സ്പോർട്ട്സ് ക്ലബിന്റെ ഗോൾഡൻ ജ്യൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ പരിപാടി ആയ സംസ്ഥാനതല പഞ്ചഗുസ്തിമത്സരം നടത്തി.

വിവിധ കാറ്റഗറികളിലായി മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വന്ന കായിക താരങ്ങൾ അണിനിരന്ന മത്സരം കാണികളിൽ മത്സരത്തിന്റെ ആവേശം നിലനിർത്താൻ കഴിഞ്ഞു. തുർക്കിയിൽ നടന്ന വേൾഡ് പഞ്ചഗുസ്തിത്‌സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി 2 വെള്ളി മെഡൽ നേടിയ കയരളത്തിന്റെ അഭിമാനം പി.കെ. പ്രിയയെ മുൻ കേരളാ പോലീസ് ബോഡി ബിൽഡിംഗ് താരം വി.കെ.ഗോവിന്ദൻ ആദരിച്ചു. 

ചടങ്ങിൽ വായനശാല പ്രസിഡന്റ് സജിത്ത് KP സ്വാഗതവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം. സജ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചഗുസ്തി മത്സരത്തിൽ വിജയികളായവർക്ക് മുന്നോക്കവികസന ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി-സോമൻ നമ്പ്യാർ സമ്മാനദാനം നിർവ്വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ അമൽ ചന്ദ്രൻ , ജോജു -കെ.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വായനശാലാ സെക്രട്ടറി മധു .ഇ.കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

Previous Post Next Post