ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് സമ്മേളനം നവംബർ 6 ന്

 



മയ്യിൽ : ജവഹർ ബാൽ മഞ്ച് കൊളച്ചേരി  ബ്ലോക്ക് സമ്മേളനം ' ശലഭക്കൂട്ടം '  നവംബർ 6 ഞായറാഴ്ച രാവിലെ 9 30 ന് മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ( സതീശൻ പാച്ചേനി നഗർ ) നടക്കും.

കെ.പി.സി.സി മെമ്പർ അഡ്വ. വി. പി അബ്ദുൾ റഷീദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ കെ. എം ശിവദാസൻ അധ്യക്ഷനാകും

രാവിലെ 9 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് പതാക ഉയർത്തലും 9.45 ന് സാംസ്കാരിക ഘോഷയാത്രയും നടക്കും. 10 മണിക്ക് സർഗ്ഗാത്മക ക്യാമ്പ് നടക്കും. 'Think beyond the roof ' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഹസൈനാർ മാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സ്‌ കൈകാര്യം ചെയ്യും.

11 .30 ന് ഉദ്ഘാടന സമ്മേളനം നടക്കും. കണ്ണൂർ ജില്ല ജവഹർ ബാൽ മഞ്ച് ചീഫ് കോ-ഓഡിനേറ്റർ സി. വി. എ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന 'കലാവിരുന്നി'ൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടക്കും. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓഡിനേറ്റർ അഡ്വ.ലിഷാ ദീപക് കലാവിരുന്ന് ഉദ്ഘാടനം ചെയ്യും.തുടർന്ന് ഭാരവാഹികളെ നിർണ്ണയിക്കും.

Previous Post Next Post