കണ്ണാടിപ്പറമ്പ് :-കണ്ണാടിപ്പറമ്പ് ശ്രീ കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠാ ദിനം നവംബർ 5 ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേററാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ ക്ഷേത്ര നട തുറന്ന് വിശേഷാൽ പൂജകൾ നടക്കും.തുടർന്ന് നാഗ സ്ഥാനത്ത് നൂറുംപാലും പുഷ്പാഞ്ജലിയും നടക്കും.
നാഗ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നാഗ ദോഷ പരിഹാരങ്ങൾക്കും ആയുരാരോഗ്യത്തിനും വേണ്ടി നൂറുംപാലും , മഞ്ഞൾക്കുറി ചാർത്ത് ,പുഷ്പാഞ്ജലി എന്നി വിശേഷാൽ വഴിപാടുകൾ ശനിയാഴ്ച നാഗ സ്ഥാനത്ത് സർപ്പിക്കാവുന്നതാണ്. വഴിപാടുകൾ നേരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
നൂറും പാലും - 50 രൂപ
മഞ്ഞൾക്കുറിച്ചാർത്ത് - 30 രൂപ
പുഷ്പാഞ്ജലി - 20 രൂപ
വഴിപാട് ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പർ - +918547534913