മയ്യിൽ :- കേന്ദ്രസർക്കാർ സ്കോളർഷിപ്പായ ജൂനിയർ റിസേർച്ച് ഫെലോഷിപ്പ് (JRF) നേടി ഗവേഷണത്തിന് അഡ്മിഷൻ ലഭിച്ചതിനാൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന രാജിവെച്ചു. JRF സ്കോളർഷിപ്പോടെ ഗവേഷണം നടത്തുമ്പോൾ നിയമപരമായി
പ്രസിഡൻറ് പദവിയിൽ തുടരാൻ സാധിക്കാത്തത് മൂലമാണ് രാജി സമർപ്പിച്ചത്.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മെമ്പർ സ്ഥാനത്തു നിന്നുമുള്ള രാജി ഇന്ന് സമർപ്പിച്ചിരിക്കുന്നു.