ദാറുൽ ഖൈറിന്റെ തറക്കല്ലിടൽ കർമ്മം നടത്തി

 



കണ്ണാടിപ്പറമ്പ:- കയ്യങ്കോട് ദാറുൽ ഇഹ്സാൻ ദശവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്തിന കർമ പദ്ധതികളിൽപെട്ട ഒരു നിർധന കുടുംബത്തിന് കയ്യങ്കോട് വാദീ ഇഹ്സാനിൽ നിർമിച്ച് നൽകുന്ന ദാറുൽ ഖൈറിന്റെ തറക്കല്ലിടൽ കർമം കേരള മുസ്‌ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡണ്ട് ബഹു: സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുത്തങ്ങൾ നിർവഹിച്ചു. 

ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഹംസ സഖാഫി അൽ ബദവി, റാശിദ് ശാമിൽ ഹിശാമി, ബദ്റുൽ മുനീർ ജൗഹരി, മുഹമ്മദ് ശാക്കിർ ഹബീബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Previous Post Next Post