ജവഹർ ബാൽ മഞ്ച് കോറളായി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശു ദിനം ആചരിച്ചു

 


മയ്യിൽ:-ജവഹർ ബാൽ മഞ്ച് കോറളായി യൂണിറ്റിന്റെ നേതൃത്വത്തിൽ കോറളായി പാലത്തിനു സമീപം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 

യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് അഡ്വ: കെ.കലേഷ്, ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാൻ കെ.ഷിജിൽ, ഭാരവാഹികളായ  കെ. പ്രഭാഷ്, ടി.കെ. റസിൻ, കെ.ശ്രീജിത്ത്, കെ. ഹിഷാം എന്നിവർ നേതൃത്വം നല്കി.

Previous Post Next Post