കണ്ണാടിപ്പറമ്പ്:- കണ്ണൂരിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ബുധനാഴ്ച നിറമാലയോട് കൂടി മണ്ഡലകാല ചടങ്ങുകൾ ആരംഭിക്കും.
വൃശ്ചികം ഒന്നാം തീയതി (17.11.22 മുതൽ 26.12.22) വ്യാഴാഴ്ച രാവിലെ മുതൽ എല്ലാ ദിവസവും ഗണപതി ഹോമം, ഒറ്റക്കലശം, വിശേഷാൽ പൂജകൾ വൈകുന്നേരം ദീപാരാധന, നിറമാല, സ്വാമിമാരുടെ ഭജന, പ്രസാദ വിതരണം വിശേഷ ദിവസങ്ങളിൽ വടക്കേ കാവിൽ കലശം ഡിസം: 3ന് അയ്യപ്പസേവാ സംഘത്തിന് വകയായി വലിയ നിറമാലയും കർപ്പൂരദീപ പ്രദക്ഷിണവും ഉണ്ടാവും. ധനു പത്തിന് നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നുള്ള എഴുന്നള്ളത്തും നടക്കും