കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹസനാത്ത് കോളേജ് മൂന്നാം സനദ് ദാന സമ്മേളനത്തിൻ്റെയും വാർഷിക പ്രഭാഷണത്തിൻ്റെയും ഭാഗമായി മാനവമൈത്രി സമ്മേളനം നാളെ വൈകിട്ട് നാല് മണിക്ക് കണ്ണാടിപ്പറമ്പ് ദേശ സേ വാ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.കോളേജ് പ്രിൻസിപ്പൽ സയ്യിദ് അലിബാ അലവി തങ്ങളുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി മുൻ എം എൽ എ കെ.എം ഷാജി ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി കെ - എൻ മുസ്തഫ സ്വാഗതം പറയും.മുനീർ ഹുദവി വിളയിൽ, സ്വാമി കൈവല്യാനന്ദ, ഫാദർ ലിനോ പുത്തൻവീട്ടിൽ പ്രഭാഷണം നടത്തും.കെ.രമേശൻ, അബ്ദുൽ മജീദ് കെ .പി, കെ പി അബൂബക്കർ ഹാജി പുല്ലൂപ്പി, അഡ്വ.അബ്ദുൽ കരീംചേലേരി, രജിത് നാറാത്ത്, എൻ.രാധാകൃഷ്ണൻ തുടങ്ങി വിവിധ മത സാംസ്കാരിക നേതാക്കളും സംബന്ധിക്കും