ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും ഫണ്ട് പ്രവർത്തനം ആരംഭിച്ചു.ചെറുവത്തല ബ്രാഞ്ച് ഫണ്ട് ക്വാട്ട പൂർത്തീകരിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ബ്രാഞ്ച് സെക്രട്ടറി പി.ശ്രീധരനിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ് എന്നിവർ പങ്കെടുത്തു.