മയ്യിൽ:- നാറാത്ത് ടൗണിൽ നിന്നും രാവിലെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്തതിനെതിരെ
മുസ്‌ലിം ലീഗ് നാറാത്ത് ശാഖ കമ്മിറ്റി മയ്യിൽ പോലീസിൽ പരാതി നൽകി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, മുസ്‌ലിം ലീഗ് നാറാത്ത് ശാഖ ജനറൽ സിക്രട്ടറി പച്ചി കാദർ എന്നിവരുടെ നേതൃത്വത്തിലാണ് മയ്യിൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ കയറ്റാത ബസ്സുകളുടെ ഡ്രൈവർമാരെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുമെന്നും അവരുമായി സംസാരിക്കാമെന്നും സ്റ്റേഷനിൽ നിന്നും ഉറപ്പ് ലഭിച്ചതായും അവർ അറിയിച്ചു.
ബസ്സുകളിൽ വിദ്യാർത്ഥികളെ കയറ്റാതെ സർവ്വീസ് നടത്തിയാൽ ബസുകൾ തടയുന്നതുൾപ്പെടെയുള്ള സമരങ്ങളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.