മയ്യിൽ:-വീട്ടുകാർ ഉറങ്ങിക്കിടക്കവെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴേകാൽ പവൻ്റെ ആഭരണങ്ങളും 22,000 രൂപയും കവർന്നു. മയ്യിൽ കോട്ടപൊയിലിൽ താമസിക്കുന്ന മാട്ടൂക്കാരൻ്റകത്ത് അബ്ദുൾ ഖാദറിൻ്റെ (43) വീട്ടിൽ നിന്നാണ് ആ ഭരണങ്ങളും പണവും മോഷണം പോയത്.കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോഴാണ് അലമാര തുറന്നിട്ട നിലയിൽ കണ്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും പണവും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.വീട്ടിലെ കിണറിൻ്റെഅലമാര വഴി മോഷ്ടാവ് അകത്ത് കടന്നതായാണ് പ്രാഥമിക നിഗമനം. വീട്ടുടമയുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.