കൊളച്ചേരി:-ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കമ്പിൽ യൂണിറ്റിൽ വെച്ച് കണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദ്ര രവീന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് പ്രകാശൻ സാഗറിന്റെ അധ്യക്ഷതയിൽ സ്വാശ്രയ സംഘം കോർഡിനേറ്റർ പി.പി ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് എ.കെ.പി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രജിത് കണ്ണൂർ സംഘടനാ ക്ലാസ് എടുത്തു.ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പവിത്രൻ മോണാലിസ, മേഖല സെക്രട്ടറി നിഷാന്ത് ആര്യ, ജില്ലാ കമ്മിറ്റി അംഗം നിർമ്മലാനന്ദൻ, ആയിക്കര രാഗേഷ്, രാജീവൻ ലാവണ്യ, മേഖലാ ട്രഷറർ സുധർമ്മൻ, സതീശൻ പി.ആർ, മോഹൻദാസ്, യൂണിറ്റ് ട്രഷറർ ഗ്രാൻമ രാജീവൻ, ഇന്ദ്ര രവീന്ദ്രന്റെ മരുമകൻ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കമ്പിൽ യൂണിറ്റ് സെക്രട്ടറി രാഗേഷ് ചട്ടുകപ്പാറ നന്ദി പ്രകാശിപ്പിച്ചതോടു കൂടി യോഗനടപടികൾ അവസാനിച്ചു.