മയ്യിൽ:- കുട്ടികളിലെ സംഘബോധം, നേതൃപാഠവം തുടങ്ങിയവ വളർത്തുന്നതിനായി മയ്യിൽ ഗ്രാമപഞ്ചായത്ത് സ്‌കൂളുകളിൽ നടപ്പാക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന് കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ തുടക്കമായി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി വി അനിത അധ്യക്ഷത വഹിച്ചു. കെ ശാലിനി, കെ വി കാഞ്ചന, ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. എ പി സുചിത്ര സ്വഗതവും എം ഗീത നന്ദിയും പറഞ്ഞു. ചടങ്ങിൽ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ക്യാമ്പിലെ വിവിധ സെഷനുകൾ അരങ്ങേറി.