മുസ്ലിം ലീഗ് മെമ്പർഷിപ്പ് വിതരണം കോടിപ്പോയിൽ ശാഖ തല ഉദ്ഘാടനം നടത്തി

 


പള്ളിപ്പറമ്പ്:- മുസ്ലിം ലീഗിൻ്റെ മെമ്പർഷിപ്പ് വിതരണം  പ്രവർത്തനം ഊർജിതമാകുന്നു. കോടിപ്പോയിൽ ശാഖ പ്രവർത്തനം വീട്  വീടാന്തരം കയറി  ഒരോ മെമ്പർ മാരെയും നേരിട്ട് കണ്ട്  അവരുടെ പൂർണ്ണമായ വിവരം ശേഖരിച്ചു  കൊണ്ടുള്ള വ്യവസ്ഥാപിതമായ രൂപത്തിൽ ഓൺലൈനായിട്ടാണ്  ഈ വർഷത്തെ മുസ്ലിം ലീഗ്  മെമ്പർഷിപ്പ് പ്രവർത്തനം നടത്തുന്നത്.

കോടിപ്പോയിൽ മെമ്പർഷിപ്പ് വിതരണം കോടിപ്പോയിൽ മഹല്ല് ഖത്തീബ് ജലീൽ റഹ്മാനിക്ക് നൽകി. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ മുസ്തഫ,ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പുളിക്കൽ മമ്മുട്ടി, ജനറൽ സിക്രട്ടറി എം വി മുസ്തഫ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്   ജോ: സിക്രട്ടറി എം വി ഷംസീർ, സി കെ യഹ്യ, ചന്ദ്രത്ത് മൊയ്തു ഹാജി, പി പി അബ്ദു റഹ്മാൻ, റസാഖ്, ചന്ദ്രത്ത് മൊയ്തു എന്നിവർ പങ്കെടുത്തു.

Previous Post Next Post