കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് പോലീസുകാരന് പരിക്ക്

 


മയ്യിൽ:-കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് പോലീസുകാരന് പരിക്ക്. മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചക്കരക്കൽ മുഴപ്പാലയിലെ നിവേദി (30) നാണ് സാരമായി പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് മുഴപ്പാലയിലാണ് സംഭവം. മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് ഇടെയാണ് അപകടം.

Previous Post Next Post