ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയത്തിന്റെ അഞ്ചാം വാർഷിക ശിബിരം നവംബർ 6 ഞായറാഴ്ച രാവിലെ 7.30 മുതൽ 4 മണി വരെ നടക്കും.
കാഞ്ഞങ്ങാട് ശ്രീശങ്കരം സനാതന ധർമ്മ പഠന കേന്ദ്രത്തിലെ സ്വാമി ഭൂമാനന്ദപുരി ഉദ്ഘാടനം നിർവ്വഹിക്കും.
കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.
7.30 ന് പ്രാർത്ഥനയും തുടർന്ന് കൂടാളി ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആചാര്യൻ കെ.വി മനോജ് മാസ്റ്റർ നയിക്കുന്ന ധർമ്മപഠന ക്ലാസും ഉണ്ടായിരിക്കും.
9 മണിക്ക് പ്രഭാത ഭക്ഷണത്തിനുശേഷം 9.30 ന് ആചാര്യസഭയും ഉണ്ടായിരിക്കും.
11 മണിക്ക് സ്വാമി ഭൂമാനന്ദപുരിയുടെ നേതൃത്വത്തിൽ അനുഗ്രഹപ്രഭാഷണവും സംശയനിവാരണവും നടക്കും.
ഉച്ചഭക്ഷണത്തിനു ശേഷം 2 മണിക്ക് പയ്യന്നൂർ എക്സൈസ് പ്രിവെന്റീവ് ഓഫീസർ എം. രാജീവൻ നയിക്കുന്ന വ്യക്തിത്വവികസന ബോധവൽക്കരണ ക്ലാസ് നടക്കും. തുടർന്ന് 4 മണിക്ക് ശാന്തിമന്ത്രവും ഉണ്ടായിരിക്കും.