കേരളപ്പിറവി ദിനത്തില്‍ എസ്.ഡി.പി.ഐ കാട്ടാമ്പള്ളിയില്‍ ഘോഷയാത്ര നടത്തി

 


ചിറക്കല്‍:-നമ്മുടെ കേരളം നമ്മുടെ മലയാളം' എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി എസ് ഡി പി ഐ ചിറക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടാമ്പള്ളിയിൽ വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.കേരളത്തിന്റെ തനത് കലകളായ കോല്‍ക്കളി, ദഫ് മുട്ട്, കൂടാതെ വാദ്യമേളങ്ങളും, പല വര്‍ണ്ണ ബലൂണുകള്‍ കൈകളിലേന്തിയായിരുന്നു ഘോഷയാത്ര.

വൈകുന്നേരം 4.30ന് കോട്ടക്കുന്നിന്നും ആരംഭിച്ച ഘോഷയാത്ര കാട്ടാമ്പള്ളി പാലം ജംഗ്ഷനില്‍ സമാപിച്ചു. ശേഷം  അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് കേരള പിറവി സന്ദേശം നല്‍കി. ജില്ലാ കമ്മിറ്റി അംഗം ഷുക്കൂര്‍ മാങ്കടവ്, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് കാട്ടാമ്പള്ളി, സെക്രട്ടറി റഫീഖ് എം ടി, കുന്നുങ്കൈ ബ്രാഞ്ച് പ്രസിഡണ്ട് നിസാം എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post Next Post