കുറ്റ്യാട്ടൂർ : പഴശ്ശി എ.എൽ.പി സ്കൂളിൽ 'ലഹരിക്കെതിരെ ഫുട്ബോൾ ലഹരി' എന്ന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ആദ്യ കിക്കോഫ് സ്കൂൾ മാനേജർ ശ്രീ കെ.കമാൽ ഹാജി നിർവഹിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവസാന്നിധ്യം പരിപാടിക്ക് മികവേകി.