കമ്പിൽ:-നെഹറു യുവക് കേന്ദ്ര കണ്ണൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ അക്ഷര കോളേജിൽ നടന്ന ഇന്റൻസീവ് വളണ്ടിയർ പ്രോഗ്രാം പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവതീ യുവാക്കളിൽ വിവിധങ്ങളായ പരിശീലന കേമ്പുകൾ സംഘടിപ്പിക്കാനായുള്ള ഡാറ്റാ കലക്ഷനും നടന്നു. നെഹ്റു യുവക് കേന്ദ്ര കണ്ണൂർ ബ്ലോക്ക് വളണ്ടിയർ മാരായ അമൃത കെ , ജിജി പി , നയന പി വി നേതൃത്വം നൽകി.