ചെക്കിക്കുളം:- ചരിത്രപ്രസിദ്ധമായ പാലത്തുംകര റമളാൻ ശൈഖിൻ്റെ151മത് ആണ്ടു നേർച്ച നാളെ ശനി യാഴ്ച എം മുഹമ്മദ് സഅദി (പാലത്തുംകര തങ്ങൾ) യുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും.ഉച്ചക്ക് 12 മണിക്ക് വയൽ പള്ളി റമളാൻ ശൈഖ് മഖാമിൽ നടക്കുന്ന ഖത്മുൽ ഖുർആന് സയ്യിദ് പി കെ കെ തങ്ങൾ നേതൃത്വം നൽകും.
1.30 ന് റമളാൻ ശൈഖിൻ്റെ വീട്ടിൽ വെച്ച് നടക്കുന്ന ശാദുലി റാതീബിന് അബ്ദുല്ല സഖാഫി നെല്ലിക്കപ്പാലം,4മണിക്ക് നടക്കുന്ന രിഫായി റാത്തീബിന് അബ്ദുറശീദ് ദാരിമി,മഗ്‌രിബ്ന് ശേഷം നടക്കുന്ന ബുർദ മജ്ലിസ്ന് അബ്ദുസ്സമദ് അമാനി പട്ടുവം, 8 മണിക്ക് നടക്കുന്ന മുഹ്യിദ്ദീൻ റാതീബിന് ബഷീർ സഅദി നുച്യാട് , സമാപന പ്രാർത്ഥനക്ക് സയ്യിദ് ഉവൈസ് തങ്ങൾ എന്നിവർ നേതത്വം നൽകും. സയ്യിദ് മശ് ഹൂർ തങ്ങൾ വളപട്ടണം,സയ്യിദ് മുത്തുക്കോയ തങ്ങൾ നൂഞ്ഞേരി,സയ്യിദ് കോയക്കുട്ടി ശിഹാബ് തങ്ങൾ,സയ്യിദ് ഹാഫിസ് ഇബ്രാഹിം മശ് ഹൂർ തങ്ങൾ,അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി,അബ്ദുസ്സമദ് ബാഖവിപങ്കെടുക്കും.