സിബാഖ് പ്രതിഭകളെ അനുമോദിച്ചു.
കണ്ണാടിപ്പറമ്പ്: ദാറുൽ ഹുദാ ദേശീയ കലോത്സവം സിബാഖ് 2022 ൽ മികച്ച പ്രകടനം കാഴ്ച വെച്ച ദാറുൽ ഹസനാത്തിലെ പ്രതിഭകളെ അനുമോദിച്ചു. ദാറുൽ ഹസനാത്ത് പൂർവ വിദ്യാർത്ഥി സംഘടന അഹ്സൻ ആണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. സൈനുദ്ധീൻ ചേലേരി ഉദ്ഘാടനം ചെയ്തു. അനസ് ഹുദവി, അസീസ് ബാഖവി, സത്താർ ഹാജി, അബ്ദുറഹ്മാൻ ഹാജി, യൂസുഫ് ബി, അബ്ദുല്ല റിയാദ്, ഈസ പള്ളിപ്പറമ്പ്, കെ എൻ മുസ്തഫ, കെപി അബൂബക്കർ, ഏ ടി മുസ്തഫ ഹാജി, മായിൻ മാസ്റ്റർ, ഖാലിദ് ഹാജി, ഹസ്നവി റഫീഖ് ഹുദവി, ഹസ്നവി അസ്‌ലം ഹുദവി, ഹസ്നവി സലീം ഹുദവി, മുഹമ്മദ് അലി ഹസ്നവി, ഉനൈസ് ഹുദവി, മജീദ് ഹുദവി, ഫാറൂഖ് ഹുദവി, മുബാറക് ഹുദവി, നദീർ ഹസ്നവി, സാഹിർ ഹസ്നവി പങ്കെടുത്തു.