കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് പരിക്ക്

 


മയ്യിൽ:- വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് പരിക്ക്. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന തായംപൊയിൽ എ.എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ കാഞ്ഞിരത്തട്ടിലെ പ്രജിഷ(32)യ്ക്കാണ്് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാര്യാംപറമ്പ് കവലയിൽവെച്ചാണ് സംഭവം.

പ്രജിഷയെ മയ്യിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപെട്ടത്

Previous Post Next Post