മയ്യിൽ :- നണിയൂർ നമ്പ്രം മാപ്പിള എ എല്‍ പി സ്കൂളിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി സി എച്ച് മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം അബ്ദുസ്സലാം അധ്യക്ഷത വഹിക്കുകയും ഹെഡ്മിസ്ട്രസ് ടീച്ചർ സ്വാഗതം പറയുകയും ചെയ്തു.
ഡിസംബർ 23 24 തീയതികളിൽ നടന്ന പരിപാടിക്ക് ആശംസ അറിയിച്ചുകൊണ്ട് അഷ്റഫ് മാസ്റ്റർ റിജിടീച്ചർ അഞ്ജുഷ ടീച്ചർ, ഐശ്വര്യ ടീച്ചർ, ശിബിത ടീച്ചർ എന്നിവർ സംസാരിച്ചു. യോഗം നടപടികൾക്ക് ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു.