ചേലേരി :- എടക്കൈത്തോട് ശ്രീ മുത്തപ്പൻ ക്ഷേത്ര തിരുവപ്പന മഹോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ഡിസംബർ 13 ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, ദേവി പുജയും, ഉച്ചയ്ക്ക് ശേഷം ദൈവത്തെ മലയിറക്കലും 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും 7 മണിക്ക് ഗുളികൻ വെള്ളാട്ടവും നടക്കും തുടർന്ന് പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 10 മണിക്ക് അന്തി വേലയും, തുടർന് കലശം എഴുന്നള്ളിപ്പും, രാത്രി 12 മണിക്ക് കളിക്കപ്പാട്ടും ഉണ്ടായിരിക്കുന്നതാണ്.ഡിസംബർ 14 ബുധനാഴ്ച്ച പുലർച്ചെ 4.30 ഗുളികൻ ദൈവം പുറപ്പാടും, 5 മണിക്ക് തിരുവപ്പനയും ഉണ്ടായിരിക്കും.തുടർന്ന് വൈകുന്നേരം 3 മണിക്ക് ദൈവത്തെ മല കയറ്റൽ .