തളിപ്പറമ്പ് സൗത്ത് ബിആർസി ഹിന്ദി അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു


മയ്യിൽ :-
തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ ഹിന്ദി അധ്യാപകർക്കായുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 40ഹിന്ദി അധ്യാപകർ ഹിന്ദി ഭാഷയുടെ പ്രയോഗവും ക്ലാസ് റൂം പ്രവർത്തനങ്ങൾ എങ്ങനെ ആസ്വാദ്യകരമാക്കി മാറ്റാമെന്നതിനെക്കുറിച്ചും പരിശീലനത്തിൽ ചർച്ച ചെയ്തു. 

കോവിഡാനന്തരമുള്ള പഠന വിടവ് കുട്ടികളിൽ പ്രകടമായി കാണുന്ന സാഹചര്യത്തിൽ ഹിന്ദി ഭാഷ പഠനത്തിൽ വരുത്താവുന്ന ആശയങ്ങളെ കുറിച്ച് ഉദ്ഘാടകൻ കൂടിയായ മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് സൂചിപ്പിച്ചു. പരിപാടിയിൽIMNSGHSS മയ്യിൽ പ്രിൻസിപ്പാൾ എം.കെ അനൂപ് കുമാർ അധ്യക്ഷത വഹിച്ചു.

 ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഷബ്ന രാജ്, പാമ്പുരുത്തി AUP സ്കൂൾ അധ്യാപകൻ ഇബ്രാഹിം മാസ്റ്റർ, GHSS മൊറാഴയിലെ അധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Previous Post Next Post