പാമ്പുരുത്തി ശാഖ സമ്മേളനം സമാപിച്ചു

 



പാമ്പുരുത്തി :- ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയം ഉയർത്തി പിടിച്ചു കൊണ്ടുള്ള പാമ്പുരുത്തി ശാഖ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എം മമ്മു മാസ്റ്റർ, വി.പി അബ്ദുൽ ഖാദർ, എം.എം അമീർ ദാരിമി,  പി മൊയ്തീൻ, എം മുസ്തഫ ഹാജി, എം ആദം ഹാജി,  എം.അബ്ദുള്ള, കെ.പി അബ്ദുൽ സലാം, സി.കെ അബ്ദുൽ റസാഖ്, കെ.പി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. എം അനീസ് മാസ്റ്റർ സ്വാഗതവും കെ.സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Previous Post Next Post