മയ്യിൽ : അധ്യാപകർ പകർന്ന പുതുപാഠമാണ് അനയ് കൃഷ്ണയ്ക്ക് ഈ വീട്. ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിലേക്കാണ് അനയ് കൃഷ്ണയുടെ കുടുംബം. കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റിയാണ് പെരുവങ്ങൂർ എ.എൽ.പി സ്കൂൾ വിദ്യാർത്ഥി അനയ് കൃഷ്ണയ്ക്ക് വീട് നിർമ്മിച്ചു നൽകിയത്. കെഎസ്ടിഎ 'കുട്ടിക്ക് ഒരു വീട് 'പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ചത്.
പെരുവങ്ങൂർ ലക്ഷംവീട്ടിലെ താമസ യോഗ്യമല്ലാത്ത വീട് ഉപേക്ഷിച്ച് മറ്റൊരു വാടകവീട്ടിൽ താമസിക്കുകയായിരുന്നു അനയ്. കാലവർഷം ആകുമ്പോൾ എന്തുചെയ്യണമെന്നറിയാതെ കുടുംബം വേവലാതിയിലായിരുന്നു. പത്തര ലക്ഷം ചെലവിലാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ഡിസംബർ 11ന് രാവിലെ 9.30 ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറും.