കമ്പിൽ :- ഉടമസ്ഥരുടെ അനുമതിയില്ലാതെ വയൽ നികത്തി റോഡ് നിർമ്മിച്ചതായി പരാതി.പാട്ടയം ജമാത്ത് പള്ളിക്ക് മുൻവശത്തെ വയലിൽ സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ വയലിൽ മണ്ണിട്ട് റോഡ് വീതി കൂട്ടിയതായി ഉടമകൾ പരാതി നൽകി.
പള്ളിക്ക് അടുത്തുള്ള സ്ഥലത്ത് നിന്ന് നീക്കിയ മണ്ണും കല്ലുമാണ് വയലിൽ നിക്ഷേപിച്ചത്. സ്ഥലമുടമകൾ മയ്യിൽ പോലീസ് സ്റ്റേഷൻ ,RDO, കൃഷി ഓഫീസർ , വില്ലേജ് ഓഫീസർ , പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.