വില വർദ്ധനവിനെതിരെ മയ്യിൽ പഞ്ചായത്ത് UDF കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു


മയ്യിൽ :- 
വില വർദ്ധനവിനെതിരെ മയ്യിൽ പഞ്ചായത്ത് UDF കമ്മിറ്റി പദയാത്ര  നെല്ലിക്ക പ്പാലത്ത് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് വൈ . പ്രസിഡന്റ് കെ.പി. ചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ IUML ജില്ലാ വർക്കിങ്ങ് കമ്മിറ്റി അംഗം കോടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. 

UDF മയ്യിൽ പഞ്ചായത്ത് ചെയർമാൻ അഹമ്മദ് തേർളായി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേര്യൻ, IUML മയ്യിൽ പഞ്ചായത്ത് സെക്രട്ടറി പി.കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.

 കടൂർ മുക്ക് വള്ളിയോട്ട് വഴി സഞ്ചരിച്ച പദയാത്ര മയ്യിൽ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം DCC ജനറൽ സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. IUMLതളിപ്പറമ്പ് നിയോജക മണ്ഡലം വൈസ്.പ്രസിഡന്റ് ടി.വി. അസൈനാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ.സി. ഗണേശൻ, കെ.പി.ശശിധരൻ ,  സി.എച്ച്. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.


Previous Post Next Post