കാട്ടാമ്പള്ളി :- കുടുംബത്തിൽ ഐക്യവും സ്നേഹവും നിലനിർത്തണമെന്നുംകുടുംബത്തിന്റെ നന്മയ്ക്കും വിദ്യാഭ്യാസപരമായ പുരോഗതിക്കും വേണ്ടിപ്രയത്നിക്കണമെന്നും ഒത്തൊരുമയിലാണ് നന്മയും വിജയവും എന്നും
കുടുംബത്തിലെ തലമുതിർന്ന കാരണവരും കുടുംബ സംഗമം പ്രോഗ്രാം ചെയർമാനും കൂടിയായ എം.അഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ പറഞ്ഞു.കുടുംബ ബന്ധങ്ങളിൽ സമാധാനവും,സ്നേഹവും, കാരുണ്യവും എന്നും നിലനിർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
കാട്ടാമ്പള്ളി അബ്ദുറഹ്മാൻ മുസ്‌ലിയാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാട്ടാമ്പള്ളി പ്രദേശത്തെ പൗരാണിക തലമുറയായ അബ്ദുറഹിമാൻ മുസ്‌ലിയാർ (മൗലാർക്കാന്റവിട , മുക്കണ്ണൻ) കുടുംബസംഗമം ഡിസംബർ 24ന് ശനിയാഴ്ച കാട്ടാമ്പള്ളി G.M.U.P സ്കൂളിൽ വച്ച് ജനറൽ കൺവീനർ മുനീർ മാസ്റ്ററുടെ അധ്യക്ഷതയിൽനടന്നു.
ഹാഫിസ് മുഹമ്മദ് സ്വാലിഹ് ഖുർആൻ പാരായണം നിർവഹിച്ചു.കുടുംബത്തിൽ നിന്നും വിടപറഞ്ഞു പോയ എല്ലാവരെയും അനുസ്മരിക്കുകയും അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു.പ്രോഗ്രാം കൺവീനർ സി.സുഹൈൽ മാസ്റ്റർ സ്വാഗതവും , അഹമ്മദ് സദാദ് മാസ്റ്റർ മുഖ്യപ്രഭാഷണവുംനിർവഹിച്ചു.
കുടുംബത്തിലെ മുതിർന്ന കാരണവർ എം.അഹ്മദ് അബ്ദുറഹിമാൻ മാസ്റ്റർക്ക് കുടുംബത്തിന്റെ സ്നേഹോപഹാരം സ്ക്കൂൾ ഹെഡ്മാസ്റ്റർ A.K . സജിത്ത് മാസ്റ്റർ നൽകിയും മുനീർ മാസ്റ്റർ ഷാൾ അണിയിച്ചും ആദരിച്ചു .
ഈ വർഷം ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഉവെസ്. എം.കെ. , ഹാഫിസ് മുഹമ്മദ് സ്വാലിഹ്, നഫീസ സുഹൈൽ എന്നിവർക്ക്കുടുംബത്തിന്റെ വക പ്രത്യേക ഉപഹാരം നൽകി അനുമോദിച്ചു..A.K . സജിത്ത് മാസ്റ്റർ, അഹമ്മദ് നയ്യിർ മാസ്റ്റർ, ഡോക്ടർ ഉവൈസ് ഹുദവി., എം.കെ. സുഹൈൽ മാസ്റ്റർ , സിറാജ് മാസ്റ്റർ , അദീബ് റഹ്മാൻ, യാസിർ. എം. തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ നടന്ന സംഗമത്തിൽ വിവിധയിനം കലാകായിക മത്സരങ്ങളും രചന മത്സരങ്ങളും കുട്ടികൾക്കുള്ള പ്രത്യേക മത്സരങ്ങളും നടന്നു . സ്നേഹവും സന്തോഷവും പരസ്പരം പങ്ക് വെച്ചും സമ്മാനങ്ങൾ വിതരണം ചെയ്തുമാണ് കുടുംബ സംഗമം സമാപിച്ചത്.