മയ്യിൽ പവർ ക്രിക്കറ്റ് ക്ളബിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു


മയ്യിൽ :-
മയ്യിൽ പവർ ക്രിക്കറ്റ് ക്ളബിൻ്റെ നേതൃത്വത്തിൽ മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.

മയ്യിൽ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ക്രൈം ബ്രാഞ്ച് എസ് പി പി പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിൽ മുൻ കായിക മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു സമ്മാന ദാനവും നടത്തി. 

കേരളാ ക്രിക്കറ്റ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ശ്രീ ബിനീഷ് കോടിയേരി , മെൻ്റ്റർ നിഥിൻ നങ്ങോത്ത് , കേരളാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സജന എന്നിവരെ ഡോ. ഐ ഭവദാസൻ നമ്പൂതിരി ആദരിച്ചു. മൽസരത്തിൽ പവർ ബ്ലാസ്റ്റേഴ്സ് 29 റൺസിന് പവർ റോയൽസിനെ തോൽപിച്ചു. മാൻ ഓഫ് ദി മാച്ച് ആയി ഡോ.     ജിതോയിയെയും ( പവർ ബ്ലാസ്റ്റേഴ്സ്) മാൻ ഓഫ് ദി സീരീസ് ആയി ആർ അജയനെയും ( പവർ ബ്ലാസ്റ്റേഴ്സ്) തിരഞ്ഞെടുത്തു.


ചടങ്ങിൽ രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും പി കെ നാരായണൻ ( പ്രസിഡൻ്റ് ലയൻസ് ക്ലബ്, മയ്യിൽ ) അദ്ധ്യക്ഷതയും വഹിച്ചു.രവി മാണിക്കോത്ത് ആശംസയും രാഹുൽ നാറാത്ത് നന്ദിയും പറഞ്ഞു.


Previous Post Next Post