കുറ്റ്യാട്ടൂർ:-കൂടാളി , കാവുന്താഴയിലെ തരംഗ് നിവാസിൽ എ.കെ.സുരേന്ദ്രൻ, ചന്ദ്രിക വല്ലി ദമ്പതികളുടെ മകൻ അഖിൽ സുരേന്ദ്രൻ്റെയും കുറ്റ്യാട്ടൂർ വാരച്ചാൽ സ്വദേശിനി ദീഷ്ണയുടേയും വിവാഹത്തോടനുബന്ധിച്ച് നടന്ന സൽക്കാര ചടങ്ങിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.CPI(M) മട്ടന്നൂർ ഏറിയ കമ്മറ്റി അംഗം ഇ.സജീവൻ lRPC കൂടാളി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.കെ.വേണുഗോപാലൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) കൂടാളി ലോക്കൽ സെക്രട്ടറി പി.പി.നൗഫൽ, പഞ്ചായത്ത് മെമ്പർ പി. ജിതിൻ, CPl(M) ബങ്കണപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി രജീഷ് എന്നിവർ പങ്കെടുത്തു.