സഹകരണ നീതി സ്റ്റോർ ഉദ്ഘാടനം ചെയ്തു


ചട്ടുകപ്പാറ-കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ സഹകരണ നീതി സ്റ്റോർ വില്ലേജ് മുക്കിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.ആദ്യ വിൽപ്പന ബേങ്ക് പ്രസിഡണ്ട് പി.അനീശന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ബേങ്ക് വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി.ചന്ദ്രൻ ,എ.കെ.ശശിധരൻ, സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ എൻ.ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

Previous Post Next Post