കൊടികളും കട്ടൗട്ടുകളും നശിപ്പിച്ച നിലയിൽ
കുറ്റ്യാട്ടൂര്‍ : കുറ്റ്യാട്ടൂര്‍ പത്താംമൈലില്‍ സിപിഎം, ഡിവൈഎഫ്ഐ, മഹിള അസോസിയേഷന്, കര്‍ഷകസംഘം എന്നിവയുടെ കൊടികളും ലോകകപ്പിന് ആശംസകളര്‍പ്പിച്ച് ആരാധകര്‍ സ്ഥാപിച്ച വിവിധ രാജ്യങ്ങളുടെ അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ പ്രമുഖ കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകളും നശിപ്പിച്ച നിലയില്‍. 25,000രൂപയുടെ നാശനഷ്ടം കണാക്കാക്കുന്നു. യുവതരംഗം സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചവയാണിവ. സിപിഎം പത്താംമൈല്‍ ബ്രാഞ്ച് സെക്രട്ടറി, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മയ്യില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ റേഷന്‍കടയ്ക്ക് നേരെയും അതിക്രമം നടന്നു. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.