കരിങ്കൽകുഴി:-കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതി കരിങ്കൽകുഴി യൂണിറ്റ് സമ്മേളനം കൊളച്ചേരി മുക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സി. വി. സത്യൻ സ്വാഗതം പറഞ്ഞു.സമ്മേളനത്തിൽ കെ. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം നാരായണൻ കവനാൽ ഉദ്ഘാടനം ചെയ്തു. എം. ഉത്തമൻ. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. വി. ശശിധരൻ. പി. പി. ബാലകൃഷ്ണൻ. പി. കെ. നാരായണൻ. സി. പി. ബാബു. ഷിനോയ് എന്നിവർ സംസാരിച്ചു. പി. വി. പ്രവീൺ നന്ദി പറഞ്ഞു.
പുതിയ ഭാരഭാഹികളായി സി. വി. സത്യൻ (സെക്രട്ടറി ). പി. വി. പ്രവീൺ (പ്രസിഡന്റ് ). എം. ഉത്തമൻ (ഖജാൻജി ).എന്നിവരെ തിരഞ്ഞടുത്തു.