CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ  : ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രാഞ്ചടിസ്ഥാനത്തിൽ 15 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.ചെറാട്ട് മൂലയിൽ CPI(M) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതുക്കുളങ്ങരയിൽ CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉദ്ഘാടനം ചെയതു.കോമക്കരിയിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.കട്ടോളിയിൽ നാടകപ്രവർത്തകൻ എ.അശോകൻ ഉദ്ഘാടനം ചെയ്തു.മറ്റു കേന്ദ്രങ്ങളിൽ കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, കെ.ഗണേശൻ, കെ.മധു, എ.ഗിരിധരൻ, സി. നിജിലേഷ്, കണ്ടമ്പേത്ത് പ്രീതി, സോജ തുടങ്ങിയവർ ഉദ്ഘാടനം ചെയതു.കെ.വി.പ്രതീഷ്, പി.അജിത, കെ.സന്തോഷൻ, പി.പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post