പുഴാതി:-പുഴാതി സെന്റർ യുപി സ്കൂളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ നന്നായി വളരാൻ എന്ന പാഠഭാഗത്തെ ഉൾപ്പെടുത്തി രക്ഷിതാക്കളുടെയും ടീച്ചേഴ്സിന്റെയും സഹകരണത്തോടു കൂടി പലഹാരമേള നടത്തി .
ക്ലാസ്സ് ടീച്ചഴ്സ് നീതു ടീച്ചർ ആതിര ടീച്ചർ എന്നിവർ നേതൃത്വം നൽകി. മേള ഹെഡ് മാസ്റ്റർ പ്രമോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് വ്യത്യസ്ത പലഹാരങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തു. വ്യത്യസ്ത രുചിയനുഭവങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ടമായി.