മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ വർക്കിംഗ്‌ ഗ്രൂപ്പ്‌ ജനറൽ ബോഡി യോഗം ചേർന്നു


മയ്യിൽ :മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷമായ 2023-24 വർഷത്തെ പദ്ധതി ആസൂത്രണ വർക്കിങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം കില ജില്ലാ കോർഡിനേറ്റർ ശ്രീ പി വി രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം വി അജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് വൈസ് പ്രസിഡന്റ്‌ ശ്രീ എ ടി രാമചന്ദ്രൻ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ രവി മാണി ക്കൊത്ത്, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ വി വി അജിത്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി ഒ പ്രഭാകരൻഎന്നിവർ സംസാരിച്ചു. സെക്രട്ടറി പി ബാലൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി രജീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post