"ചെറുതല്ല ചെറു ധാന്യങ്ങൾ"കൊളച്ചേരി എ.യു.പി സ്കൂളിൽ ആരോഗ്യത്തിന് ഏറെ പോഷക മൂല്യമുള്ള ചെറുധാന്യങ്ങളുടെ പ്രദർശനം നടത്തി


 




കൊളച്ചേരി: - അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023 നോടനുബന്ധിച്ച് കൊളച്ചേരി എ.യു.പി സ്കൂളിൽ ചെറുധാന്യങ്ങളായ ബജ്റ, വരക്, ചോളം, കവട പുല്ല്, കൊറേലി, ചാമ, തിന, മുത്താറി, എന്നിവയുടെയും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളുടെയും പ്രദർശനം നടത്തി. ജീവിത ശൈലീ രോഗങ്ങൾ ചെറുക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും അരി, ഗോതമ്പ് എന്നിവയുടെ ഉപഭോഗം കുറച്ച് മില്ലറ്റുകളുടെ ഉപയോഗം വർധിപ്പിക്കണമെന്ന് ഹെഡ്മാസ്റ്റർ ശ്രീ സദാനന്ദൻ മാസ്റ്റർ പറഞ്ഞു.  

മില്ലറ്റുകൾ കാഴ്ചയിൽ ചെറുതാണെങ്കിലും പോഷക കാര്യത്തിൽ വലിയവരാണ്  ചെറു ധാന്യങ്ങൾ' പ്രോട്ടീൻ ,ഫൈബർ, കാർ ബോഹൈഡ്രേറ്റ്, അയേൺ സിങ്ക്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ സൂക്ഷ്മമൂലകങ്ങൾ, ആൻ്റി ഓക്സിഡൻ്റുകൾ, മുതലായവയെല്ലാം ചെറു ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ഭാവിയുടെ ഭക്ഷണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്ലറ്റ്സ് പ്രമേഹ രോഗികൾക്ക് ഉത്തമമാണ് എന്ന് SRG കൺവീനറായ ശ്രീമതി: താരാമണി ടീച്ചർ കുട്ടികളെ ഓർമ്മപ്പെടുത്തി.ആരോഗ്യദായകവും പോഷക പ്രദവുമായ ധാരാളം വിഭവങ്ങൾ മില്ലറ്റുകൾ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുമെന്ന് സഹീർ മാസ്റ്റർ പറഞ്ഞു


 

Previous Post Next Post