മയ്യിൽ:-രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചു കൊണ്ട് സംസ്ഥാന സർക്കാരുകളെ ദുർബ്ബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കങ്ങളെ ചെറുക്കണമെന്ന് കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ഷീല സംഘടനാ റിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി പി.പി സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ.പ്രസാദ് കണക്കും അവതരിപ്പിച്ചു.പി.പ്രദീഷ് രക്തസാക്ഷി പ്രമേയവും പി.സിതാര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഇ.കെ.വിനോദൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണൻ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.സി.സുനിൽ ജില്ലാ കമ്മറ്റി അംഗം എം.വി.സുനിത എന്നിവർ അഭിവാദ്യം ചെയ്തു .സമ്മേളനത്തിന് മുന്നോടിയായി മയ്യിൽ ടൗണിൽ അധ്യാപക പ്രകടനം നടന്നു. സ്വാഗതസംഘം ചെയർമാൻ എം.ഗിരീശൻ സ്വാഗതവും കൺവീനർ വി.കെ. വിനീഷ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ
കെ.കെ.വിനോദ് കുമാർ (പ്രസിഡണ്ട്)
പി.പ്രദീഷ്, കെ.ശ്രീജ, പി സി സജേഷ് (വൈസ് പ്രസിഡണ്ട്മാർ)
പി.പി.സുരേഷ് ബാബു (സെക്രട്ടറി)
കെ.രാജീവൻ, പി.സിതാര ,സി.വിനോദ് (ജോയിൻ്റ് സെക്രട്ടറിമാർ)
കെ.കെ.പ്രസാദ് (ഖജാൻജി)