K T U ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കെ വി ഹിമയെ ബാലസംഘം അനുമോദിച്ചു
മയ്യിൽ : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കടൂർ നിരന്തോടിലെ കെ. വി ഹിമയെ ബാലസംഘം ചെറുപഴശ്ശി വില്ലേജ് സമിതി അനുമോദിച്ചു. വില്ലേജ് സെക്രട്ടറി നന്ദകിഷോർ, കൺവീനർ കെ.മനോജ് എന്നിവർ ചേർന്ന് ഉപഹരം സമ്മാനിച്ചു. ബാലസംഘം ചെറുപഴശ്ശി വില്ലേജ് പ്രസിഡന്റ് കൂടിയാണ് ഹിമ.