ദുബായ്: UAE ദേശീയ ദിനാഘോഷവുമായി അനുബന്ധിച്ചു മയ്യിൽ NRI ഫോറം സംഘടിപ്പിച്ച MNRI FOOTBALL SEASON 2 ദുബായ് QUSAIS CAPITAL സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
ആവേശകരമായ ടൂർണമെന്റിൽ മയ്യിൽ, കൊളച്ചേരി, കുറ്റിയാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന MNRI മെമ്പർമാരെ ഉൾപ്പെടുത്തിയുള്ള 8 ടീമുകൾ പങ്കെടുത്തു. പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ, എമിറേറ്റ്സ് സ്പോർട്സ് ഹബ് ഗോപാലൻ പീടിക, ചൈതന്യ കാട്ടിലെ പീടിക, റെഡ് ഫോർട്ട് വള്ളിയോട്ട് , SPRZ Arimbra, ലീഡേഴ്‌സ് FC, ഗ്രീൻ ക്രെസെന്റ് കുറ്റിയാട്ടൂർ, ഫുൾ ജോളി കടൂർ എന്നീ ടീമുകൾ മാറ്റുരച്ചു.
ആവേശകരമായ ഫൈനലിൽ എമിറേറ്റ്സ് സ്പോർട്സ് ഹബ് ചൈതന്യ കാട്ടിലെ പീടികയെ പരാജയപ്പെടുത്തി തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി. ടൂർണമെന്റിലെ MAN OF THE SERIES ആയി സഫ്‌വാൻ, മികച്ച ഗോൾ കീപ്പർ ആയി റിസ്‌വാൻ, ടോപ് സ്‌കോറർ ആയി അഫ്രിഡ് എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം സ്പോൺസർമാരായ ന്യൂ പ്ലാസ്റ്റിക് ഭാരവാഹി റിജു, ഐഡിയൽ ബിസിനസ്സ് ഹബ് CEO അബ്ദുല്ല, MNRI ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.