കണ്ണൂർ :- ഖാദി ബോർഡിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരിക്കു ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ധാർഷ്ട്യം വെടിയണമെന്ന് കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ പ്രസ്താവിച്ചു. കുറ്റ്യാട്ടൂരിലെ നിഷയ്ക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകിയില്ലയെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് മഹിള കോൺഗ്രസ് നേതൃത്വം നൽകേണ്ടിവരുമെന്നും, തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാതെ ആഡംബര കാറുകൾ വാങ്ങാനും, ധൂർത്തടിക്കാനും വൈസ് ചെയർമാൻ കാണിക്കുന്ന ധാഷ്ട്യം ഖാദി പ്രസ്ഥാനത്തെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഖാദി ഭവന് മുന്നിൽ മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡൻറ് രജനി രാമാനന്ദ് അധ്യക്ഷതവഹിച്ചു. ഉഷ എം സ്വാഗതം പറഞ്ഞു.ഡോ : കെ വി ഫിലോമിന,സി ടി ഗിരിജ ,അത്തായി പത്മിനി ,ഇ പി ശ്യാമള ,കെ പി വസന്ത , നിഷ കുറ്റിയാട്ടൂർ ,നസീമ കെ പി ,കുഞ്ഞമ്മ തോമസ് ,ധനലക്ഷ്മി പി വി ,വത്സല എം വി ,ശർമിള തലശ്ശേരി , ജിഷ വള്ള്യായി , ഇന്ദിര പി കെ, എന്നിവർ സംസാരിച്ചു. ടി പി വല്ലി നന്ദിയും പറഞ്ഞു.