കൊളച്ചേരി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ നയിക്കുന്ന വാഹന പ്രചരണ ജാഥ ജനുവരി 27, 28 തീയതികളിൽ നടക്കും.
ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ചേലേരി മുക്ക് ബസാറിൽ DCC പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ജാഥ ഉദ്ഘാടനം ചെയ്യും.
ജനുവരി 28 ശനിയാഴ്ച രാവിലെ 9 മണിക്ക് നൂഞ്ഞേരി കോളനിയിൽ നിന്ന് ആരംഭിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും.