പ്രകൃതിദത്ത പാനീയങ്ങളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്

 


മയ്യിൽ:-കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ്' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. 

സമഗ്ര ശിക്ഷ കേരള, തളിപ്പറമ്പ് സൗത്ത് ബി ആർ സി, മദർ പി ടി എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പാനീയങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശനത്തിനൊരുക്കി. മദർ പി ടി എ പ്രസിഡന്റ് കെ പി റജില ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം ഗീത അധ്യക്ഷയായി. എ ഒ ജീജ സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post