ജന്മദിനത്തിൽ പൂക്കോയ തങ്ങൾ ഹോസ്പിസിന് ഭണ്ഡാരകുടുക്ക നൽകി ലൈബ മെഹനൂർ



 

പള്ളിപ്പറമ്പ് :- ജന്മദിനത്തിൽ ഭണ്ഡാരപ്പെട്ടിയിൽ സ്വരൂപിച്ച തുക കൊളച്ചേരിയിലെ പൂക്കോയ തങ്ങൾ ഹോസ്പിസിന് നൽകി പാമ്പുരുത്തിയിലെ ലൈബ മെഹനൂർ. 

ആറാം ജന്മദിനത്തിലാണ് തൻ്റെ ഭണ്ഡര കുടുക്കയിൽ ഒരു വർഷത്തൊളമായി സൂക്ഷിച്ചിരുന്ന ഭണ്ഡാരകുടുക്ക പൂക്കോയ തങ്ങൾ ഹോസ്പിസിന്  നൽകിയത്. പാമ്പുരത്തിയിലെ ജാസ്മിന മുസമ്മിൽ ദമ്പതികളുടെ മകളാണ്.

 കൊളച്ചേരി മേഖല പിടിഎച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ഭണ്ഡാര കുടുക്ക എറ്റു വാങ്ങി.വി എച്ച് എം അബ്ദുൽ ഖാദർ, ശംസുദ്ധീൻ കരിയിൽ, ലഥീഫ് സി.കെ, മുനീർ പി, മുനീബ് പാറാൽ ,അബൂബക്കർ തൈല വളപ്പ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post