ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ മഹാരാഷ്ട്ര പ്രധിനിധികൾ കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം സന്ദർശിച്ചു


മയ്യിൽ : ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ പർവൻ ഡിസ്ട്രിക്ട്ൽ നിന്നും കണ്ണൂരിൽ എത്തിയ രാമേശ്വർ പോൾ , ഭാസ്കർ പിംബാൾക്കർ , കിഷൻ പോൾ എന്നിവർ മയ്യിൽ ഗ്രാമപഞ്ചായത്തിലെ കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം സന്ദർശിച്ചു.

വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു, പ്രസിഡൻ്റ് ടി.ബാലകൃഷ്ണൻ, സെക്രട്ടറി പ്രേമരാജൻ സി.കെ , ലൈബ്രറിയൻ അനുശ്രീ കെ.വി , യങ്സ്റ്റാർ സ്പോർട് ക്ലബ് സെക്രട്ടറി ബാബു പണ്ണേരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വായനശാല പ്രസിഡൻ്റ് ടി.ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

Previous Post Next Post