മയ്യിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള പദയാത്രയുടെ വിളംബരമായി മയ്യിൽ മേഖലാ കമ്മറ്റി സംഘടിച്ച ശാസ്ത്ര സായാഹ്ന പരിപാടിയുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കെതിരായ ആഹ്വാനവുമായി വീട്ടുമുറ്റ നാടകം അവതരിപ്പിച്ചു. മയ്യിൽ മങ്കുഴിയിൽ നടന്ന വീട്ടുമുറ്റ സദസ്സിൽ വെച്ച് ശാസ്ത്ര സായാഹ്നങ്ങളുടെ മേഖലാതല ഉദ്ഘാടനം നടന്നു. പി.കെ.പ്രഭാകരന്റെ അധ്യക്ഷതയിൽ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് കെ.സി പത്മനാഭൻ, മേഖലാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.കെ.അനൂപ് ലാൽ, സുധീർ ബാബു കരിങ്കൽക്കുഴി, സി.വിനോദ്, പി.വി.ഉണ്ണികൃഷ്ണൻ, സി.മുരളീധരൻ, അവന്തിക എന്നിവരാണ്നാടകസംഘത്തിലുള്ളത്.തുടർന്നുള്ള ദിവസങ്ങളിൽ വീട്ടുമുറ്റങ്ങളിൽ ശാസ്ത്ര സായാഹ്നങ്ങൾ നടക്കും. മയ്യിൽ യൂണിറ്റ് സെക്രട്ടറി കൃഷ്ണൻ മയ്യിൽ സ്വാഗതം പറഞ്ഞു.