കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി



കണ്ണൂർ:- കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. കണ്ണൂർ ടൗൺ സ്ക്വയറിലുള്ള യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച്, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർ സുബേദാർ മേജർ പ്രേമൻ കണ്ണോത്ത്, സുബേദാർ വൽസ രാജ്, ഹവിൽദാർ ശ്രീനിവാസൻ കെ.വി. എന്നിവരെ ആദരിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം അദ്ധ്യക്ഷത വഹിച്ചു 

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ പരുപാടി ഉൽഘാടനം ചെയ്തു. എൻ.പി. അനന്തൻ,  നാരായണൻ, ടി.കെ പി.കെ ഇന്ദിര,, സെബാസ്റ്റൻ, മൂസ പള്ളിപറമ്പ് സി.രാധാകൃഷ്ണൻ,മഷൂക്ക് ഇ.പി. ,റിജിൻ ബാബു, രഞ്ചിത്ത് ടി.വി., സുകുമാരൻ എം.കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post