ചേലേരി : 74-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ചേലേരി മദ്രസതു മുനയിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. സ്വദർ മുഅല്ലിം മിദ്‌ലാജ് സഖാഫി ചോല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്ത്യൻ ജനതക്ക് ഭരണഘടന നൽകുന്ന നിർഭയത്വം വലുതാണെന്നും, ഓരോ പൗരനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും പ്രവർത്തിക്കാനും ഉതകുന്ന ഭരണഘടന ലോകത്തിലെ തന്നെ മികച്ചതാണെന്നും സംഗമം പ്രസ്താവിച്ചു.
സ്ഥാപന പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തിയ സംഗമത്തിൽ ദേശസ്നേഹത്തെ വിളംബരം ചെയ്ത് കൊണ്ട് അസംബ്ലിയും നടന്നു. S J M മയ്യിൽ റെയ്ഞ്ച് ജനറൽ സെക്രട്ടറി ഫയാസുൽ ഫർസൂഖ് അമാനി സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് മുസ്‌ലിയാർ, ശംസുദ്ദീൻ മുസ്ലിയാർ , മുനീർ സഖാഫി, അശ്റഫ് ചേലേരി സംബന്ധിച്ചു. തുടർന്ന് നടന്ന റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഫിദ കെവി ഒന്നാം സ്ഥാനം കരസ്ഥമാക്കി.